
Web Desk
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ബാങ്ക് അക്കൗണ്ടു മുഖേന സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ എട്ടു ദിവസത്തിനകം പെൻഷൻ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ ബാങ്ക് അക്കൗണ്ട് മുഖേന വാർദ്ധക്യകാല പെൻഷൻ വികലാംഗ പെൻഷൻ വിധവ പെൻഷൻ എന്നിവ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖയോ, മുൻഗണന രേഖപ്പെടുത്തിയ റേഷൻ കാർഡ് മഞ്ഞ, പിങ്ക് നിറങ്ങളിലുള്ളവ പകർപ്പോ 19/01/2022 തിയ്യതിക്കകം ഗ്രാമപഞ്ചായത്തിൽ ഹാജരാക്കേണ്ടതാണ്.