സഹകരണ ബാങ്കുകളിൽ നിന്നും തിരിച്ചടവില്ലാത്ത ധനസഹായം എന്ന് വ്യാജവാർത്ത

സഹകരണ ബാങ്കുകളിൽ നിന്നും 10,000 രൂപ മുതൽ 50,000 രൂപ വരെ തിരിച്ചടവില്ലത്ത ധനസഹായം എന്ന പ്രചരണം വാസ്തവ വിരുദ്ധം സഹകരണ വകുപ്പിന്റെ 4/2020 എന്ന സർക്കുലറിലെ ചില ഭാഗങ്ങലാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്

ഹൃദയം, വൃക്ക ,കരൾ, കാൻസർ ,തുടങ്ങി വിവിധ രോഗാവസ്ഥയിൽ ഉള്ളവർക്കും, അപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കും 10,000 മുതൽ 50, 000 രൂപ വരെ ധന സഹായം നനൽകുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധം ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ A class അംഗങ്ങൾക്ക് അംഗ സമാശ്വാസ നിധി എന്ന പേരിൽ നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഇത്തരം ഒരു സഹായം നൽകുന്നത്.ഇതിനായി AR, JR, സംസ്ഥാന തല സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയും, അനുമധിയും ആവശ്യമാണ്. കേരള സഹകരണ ചട്ടം 56 (1) C,53 A വകുപ്പ് പ്രകാരം രുപീകൃതമായ സഹകരണ സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകം

നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്ന കാലാവധി ഈ മാസം 15 വരെ നീട്ടി നൽകിയിട്ടുണ്ട് എന്നതു മാത്രമാണ് വാസ്തവം. പൊതുജനങ്ങൾക്ക് ഇത്തരത്തിൽ ഒരു സഹായം സഹകരണ ബാങ്കുകൾ മുഖാന്തിരം നൽകുന്നില്ല.സഹകരണ വകുപ്പിന്റെ 4/2020 എന്ന സർക്കുലറിലെ ചില ഭാഗങ്ങലാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നും സഹകരണ വകുപ് അധികൃതർ വ്യെകതമാക്കി. വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നൂറുകണിക്കിന് ആളുകളാണ് നിത്യേന വിവിധ സഹകരണ സ്ഥാപനങ്ങളിലേക്കു അന്വേഷണമായി എത്തുന്നത്

error: Content is protected !!