
Web Desk
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി.റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.