രാജ്യതലസ്ഥാനം ഭാഗിക ലോക്ഡൗണിലേക്ക്‌; കടുത്ത നിയന്ത്രണം

Web Desk

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് ദല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നാണ് വിവരം. കടകള്‍ രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണി വരെ മാത്രം തുറക്കാന്‍ അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് അനുമതി. മെട്രോയില്‍ 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂയെന്നും റിപ്പോര്‍ട്ടുണ്ട്.കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!