കിഴക്കമ്പലത്ത് 50 പേർ അറസ്റ്റിൽ,വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി

Web Desk

കിഴക്കമ്പലത്ത് ഉണ്ടായ അതിഥിത്തൊഴിലാളികളുടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 50 ആയി .പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്. 26 പേരുമായി തിങ്കളാഴ്ച്ച തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഞായറാഴ്ച്ച പൂര്‍ത്തിയായി.

സിഐ ഉള്‍പ്പെടെ 9 പൊലീസുകാര്‍ക്കാണു സംഘര്‍ഷത്തില്‍ പരുക്കേറ്റത്. അക്രമികള്‍ 4 പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു. കേസെടുത്ത പൊലീസ് 156 പേരെയാണു കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളില്‍ ചിലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്സില്‍ ക്രിസ്മസ് കാരള്‍ നടത്തിയതുമായി ബന്ധപ്പെട്ടു ചില സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

error: Content is protected !!