കോഴിക്കോട് അമ്മയും രണ്ടു പെണ്‍മക്കളും തീകൊളുത്തി മരിച്ചു

Web Desk

പേരാമ്പ്രയില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30ഓടേയാണ് സംഭവം. വീട്ടില്‍ നിന്ന് ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ മൂവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിയ ചികിത്സയിലിരിക്കേ രാവിലെ ഒന്‍പതുമണിയോടെയാണ് മരിച്ചത്. മക്കള്‍ അതിന് മുന്‍പ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എട്ട് മാസം മുമ്പ് പ്രിയയുടെ ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ മരണശേഷം യുവതിയും മക്കളും മാനസിക പ്രയാസത്തിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി കൊണ്ടുള്ള മരണം.

error: Content is protected !!