വയനാട്ടിൽ വന്‍ ചന്ദനവേട്ട; പിടികൂടിയത് നൂറ് കിലോയോളം ചന്ദനം

Web Desk

വയനാട് ചുണ്ടയില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി വനപാലകര്‍ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. മേപ്പാടി റെയ്ഞ്ച് ഓഫീസറും സംഘവുമാണ് പട്രോളിങിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട സംഘത്തെ പിടികൂടിയത്.

മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരാള്‍ ഇതിനിടെ രക്ഷപ്പെടുകയായിരുന്നു.

error: Content is protected !!