ലഹരിമരുന്ന് കേസിൽ 23കാരിക്ക് ജാമ്യം

Web Desk

ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ 23 കാരി ആര്യ ചേലാട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ. ജാമ്യക്കാരില്‍ ഒരാള്‍ ബന്ധുവായിരിക്കണം. ജാമ്യ കാലയളവില്‍ ഹര്‍ജിക്കാരി മാതാവിനൊപ്പം കഴിയണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പാസ്‌പോര്‍ട്ട് പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം. ജസ്റ്റിസ് കെ. ഹരിപാലാണ് കേസ് പരിഗണിച്ചത്.

ജനുവരി 30-ന് രാത്രിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്, ആര്യ ചേലാട്ട് എന്നിവര്‍ പിടിയിലായത്.

error: Content is protected !!