
ജില്ലയില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാര്ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന് പുതുക്കുന്നതിനായി അവസരം. രജിസ്ട്രേഷന് പുതുക്കുന്നതിന് വീഴ്ച വരുത്തിയവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നവംബര്‍ 30 നകം രജിസ്ട്രേഷന് പുതുക്കി നല്‍കും. വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ മറ്റ് ആശ്രിതര്‍ മുഖേനയോ തപാല്‍മാര്‍ഗമോ ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് രജിസ്ട്രേഷന് പുതുക്കാവുന്നതാണെന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.