
Local News
ഉണ്ണികുളം പൂനൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ കവർച്ചാശ്രമം . സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അക്കിബൂർ റഹ്മാനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കരിങ്കൽ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമിക്കുന്നത് ബാങ്കിലെ എടിഎം നിരീക്ഷണ ക്യാമറയിൽ തെളിയുകയായിരുന്നു വ്യാഴാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. ഉദ്യോഗസ്ഥർ വിവരം ബാലുശ്ശേരി പോലീസിൽ അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു . പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.