ജെ.സി.ഐ മണാശ്ശേരി കമീലിയ ക്ലീൻ ഇന്ത്യ പ്രോജെക്ടിന് തുടക്കമായി

Local News

ജെ.സി.ഐ ക്ലീൻ ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി  മുക്കം മാമ്പറ്റ ബസ് സ്റ്റോപ്പ് നവീകരണ പരിപാടികൾക്ക് തുടക്കമായി.  യുവ തലമുറയിൽ സാമൂഹിക പ്രതിപദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ  ഒരു വർഷത്തേക്ക് ബസ് സ്റ്റോപ്പിന്റെ  ശുചീകരണ- നവീകരണ പരിപാടികൾ JCI മണാശ്ശേരി കമീലിയ ഏറ്റെടുത്തു. നിയുക്ത പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുക്കം നഗരസഭാ ചെയർമാൻ പി . ടി. ബാബു നവീകരണ പ്രവർത്തനങ്ങൾ  ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈമ ചന്ദ്രശേഖരൻ, ഡോൺ ബോസ്കോ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാദർ ജീസൺ , മുൻ പ്രസിഡന്റും പ്രോഗ്രാം ഡയറക്ടറുമായ മിനി സിബി, മുൻ പ്രസിഡന്റുമാരായ ഡോ. ബിന്ദു ജയകുമാർ, ജോസ്‌ലിൻ ജേക്കബ്, സോണിയ  മൈക്കൽ, മാഗി മാർഗരറ്റ്   എന്നിവർ സംസാരിച്ചു.

റവ. ഫാദർ തോമസ്, JC അംഗങ്ങളായ ആഷ ശ്രീജിത്ത്‌, സെലീന, ബിനിത, സുനു, സിന്ധു ബിനോ, സ്റ്റെഫി എന്നിവർ സന്നിഹിതരായിരുന്നു. CPIM മുറത്തമൂല ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കമേലിയ അംഗം സെലീന മുജീബിനെ ചടങ്ങിൽ ആദരിച്ചു. ബസ് സ്റ്റോപ്പിന്റെ സൗന്ദര്യവത്കരണത്തിനായി ടാഡ്കോസ് നഴ്സറി പൂച്ചെടികൾ സംഭാവന ചെയ്തു.

error: Content is protected !!