സോളമൻ അലക്‌സ് കോൺഗ്രസ് വിട്ടു

Web Desk

ഒരു കോൺഗ്രസ് നേതാവ് കൂടി സിപിഐഎമ്മിലേക്ക്. കാർഷിക ബാങ്ക് പ്രസിഡന്റ് സോളമൻ അലക്‌സ് സിപിഐഎമ്മിൽ ചേർന്നു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ സ്ഥാനവും സോളമൻ അലക്‌സ് വഹിക്കുന്നു. അതേസമയം, സോളമൻ അലക്‌സ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെ സുധാകരൻ പ്രതികരിച്ചു. നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ജനപിന്തുണയില്ലാത്തവരാണ് പാർട്ടി വിടുന്നത്. ആരും അവർക്ക് പിന്നാലെ പോകുന്നില്ല. എ.വി ഗോപിനാഥ് എവിടെയും പോയിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

error: Content is protected !!