
Local News
ഗ്രാമീണ മേഖലയിലുള്ളവർക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്യേശ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കൃത പദ്ധതിയായ ഉന്നത് ഭാരത് അഭിയാൻ വെള്ളിയാഴ്ച്ച മാവൂരിൽ തുടക്കം കുറിക്കും.
വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് എം കെ .രാഘവൻ എം.പി.പദ്ധതി ഉൽഘാടനം ചെയ്യും. ഇ.ലേണിംങ്ങ് ഹബ്ബ് എന്ന പേരിട്ട പദ്ധതി മാവൂർ പോലീസ് സ്റ്റേഷന് സമീപത്തെ പഴയ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് ആരംഭിക്കുന്നത്. കോഴിക്കോട് ഐ.ഐ.എം, മാവൂർ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഇ.ലേണിംങ്ങ് ഹബ്ബ് ആരംഭിക്കുന്നത്. ഡിജിറ്റൽ ലൈബ്രറിക്കു വേണ്ട സ്ഥലവും ഇൻ്റർനെറ്റ് സംവിധാനവും ആവശ്യമായ ജീവനക്കാരെയും ഗ്രാമ പഞ്ചായത്ത് നൽകും.
കമ്പ്യൂട്ടറുകൾ,സ്മാർട്ട് ടി.വി, ഓഡിയോ വീഡിയോ സിസ്റ്റം, കമ്പ്യൂട്ടർ ടേബിളുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഐ.ഐ.എമ്മുമാണ് നൽകുന്നത്. കർഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ
തുടങ്ങി സമഗ്ര മേഖലയിലുള്ളവർക്കും ഡിജിറ്റൽ ലൈബ്രറിയിലൂടെ സേവനം ലഭിക്കും.