ഇന്ന് ബലിപെരുന്നാള്‍; പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം

കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഒരു ബലിപെരുന്നാളുകൂടി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം.ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.

നിയന്ത്രിത പ്രദേശത്തെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം.പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.പള്ളികളിൽ ല്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിപെരുന്നാളിനോട് അനുബ്ധിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

error: Content is protected !!