
Web Desk
ബലമായി പിടിച്ചുനിര്‍ത്തി പെണ്‍കുട്ടിയുടെ മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്. അധ്യാപകന്റെ പിടിയില്‍ നിന്നും പെണ്‍കുട്ടി കുതറിമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിവില്‍ ലൈന്‍ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ക്കൂളില്‍ നിന്നും ഇതിനകം അധ്യാപകനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമോ?’ എന്ന് അധ്യാപകന് ചോദിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. പ്രതിയായ അധ്യാപകന് നടത്തിവരുന്ന കോച്ചിംഗ് സെന്ററിലാണ് സംഭവം നടന്നത്.