വനിതാ ഡോക്ടര്‍ക്ക് നേരെ അസഭ്യം പറച്ചില്‍; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Web Desk

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിന്‍സന്‍(23), ബീച്ച് റോഡ് മിഷേല്‍ ക്ലീറ്റസ്(18), മൂലങ്കുഴു ജിബിന്‍ ജോസഫ്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വനിതാ ഡോക്ടര്‍റെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം രാത്രി കൂട്ടത്തിലൊരാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സംഘം പുലര്‍ച്ചെ ഒരുമണിയോടെ ആശുപത്രിയിലെത്തി. മുറിവ് തുന്നിക്കെട്ടുന്നതിന് പുരികം വടിച്ച് കളയണമെന്ന് ഡോക്ടര്‍ പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. പുരികം വടിക്കാതെ മുറിവ് തുന്നിക്കെട്ടാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ല. ഇതോടെ ഇവര്‍ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് പരാതി.

error: Content is protected !!