കാത്തിരിപ്പിന് അറുതി; കക്കാട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

Local News

മാസങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി കക്കാട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണി മുതലാണ് ചോണാട് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവർത്തനം ഇവിടേക്ക് മാറ്റിയിരുന്നില്ല. നോർത്ത് കാരശ്ശേരിയിൽ കാരശ്ശേരി ബാങ്ക് സൗജന്യമായി വിട്ടുകൊടുത്ത കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ആറു മാസത്തേക്ക് താൽക്കാലികമായി ആവശ്യപ്പെട്ട കെട്ടിട സൗകര്യമാണ് വർഷങ്ങൾ പിന്നിട്ട്, അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുകൊടുക്കാതെ തുടർന്നിരുന്നത്. ആവശ്യമായ സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ വയറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തി പൂർത്തീകരിക്കാത്തതായിരുന്നു പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള പ്രധാന തടസ്സം. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി മുൻ എംഎൽഎ ജോർജ് എം തോമസാണ് നിർവഹിച്ചിരുന്നത്.

പുതിയ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനോദ്ഘാടനം ലിൻേറാ ജോസഫ് എം എൽ എ നിർവഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസി. വി.പി. സ്മിത അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.കെ. വിനോദ്, കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദു റഹിമാൻ തുടങ്ങിയവർ ചടങ്ങിൽ സംബധിച്ചു.

error: Content is protected !!