നിർത്തിയിട്ട ബസിൻ്റെ ചില്ല് തകർത്തു; ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണ

Local News

മാവൂർ കട്ടാങ്ങൽ റോഡിലെ ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ നിർത്തിയിട്ട ബസിൻ്റെ ചില്ല് സാമൂഹ്യ വിരുദ്ധർ തകർത്തു. മാവൂരിൽ നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്ന KL – 52. H 5099 അംഗുഡു ബസിൻ്റെ മുൻഭാഗത്തെ ചില്ലാണ് തകർത്തത്. ഞായറാഴ്ച്ച രാവിലെ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ്
ചില്ല് തകർന്ന കാര്യം ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് മാവൂർ പോലീസിൽ പരാതി നൽകി. ബസിൻ്റെ ഉള്ളിൽ
ചില്ല് തകർക്കാനുപയോഗിച്ച കല്ല് കണ്ടെത്തിയിട്ടുണ്ട്. മാവൂരിൽ നിന്നും കോഴിക്കോട്ടേക്ക് ആദ്യം സർവ്വീസ് നടത്തുന്നതാണ് ഈ ബസ്.

അതേസമയം ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് മാവൂരിൽ ബസുകളുടെ ചില്ലുകൾ തകർക്കുന്നത്. കഴിഞ്ഞ ദിവസം മാവൂർ കോഴിക്കോട് റോഡിലെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസിൻ്റെ ചില്ലും സമാനമായ രീതിയിൽ തകർത്തിരുന്നു. മാവൂർ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ കട്ടാങ്ങൽ റോഡിലെ സ്ഥാപനങ്ങളിലുള്ള സി.സി.ടി.വികൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

error: Content is protected !!