കോഴിക്കോട് കടുത്ത നിയന്ത്രണം; 92 വാര്‍ഡുകളും 32 പഞ്ചായത്തുകളും അടച്ചു

Web Desk

ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) ഏഴിൽ കൂടുതലായതോടെ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണം. കൊയിലാണ്ടി, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി നഗരസഭകളിലായി 92 വാര്‍ഡുകളും 32 പഞ്ചായത്തുകളും പൂര്‍ണമായും അടച്ചു. കോഴിക്കോട് കോര്‍പറേഷന്‍, കൊയിലാണ്ടി, ഫറോക്ക് എന്നിവയാണ് ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകള്‍.
17 തദ്ദേശസ്ഥാപനങ്ങളില്‍ ഞായറാഴ്ച രോഗികളുടെ എണ്ണം 50ന് മുകളിലായിരുന്നു. കൊയിലാണ്ടി, ഫറോക്ക് നഗരസഭാ പരിധിയില്‍ 100ന് മുകളിലും. ടെസ്റ്റ് േപാസിറ്റിവിറ്റി നിരക്ക് 24 ശതമാനം. ജില്ലയിലെ 66 സര്‍ക്കാര്‍–സ്വകാര്യ കോവിഡ് ആശുപത്രികളില്‍ 1188 കിടക്കകളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 312 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

error: Content is protected !!