നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്തു

Web Desk

ആലുവയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം ആലുവ എടത്തല പൊലീസ് കേസെടുത്തത്. മരട് പള്ളിയിലെ വികാരിയാണ് സിബി.

നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു

error: Content is protected !!