
Web Desk
കന്നഡ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, മറാത്തി ഉള്‍പ്പെടെ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നൂറോളം സിനിമകളില്‍ നായികയായിരുന്നു. കന്നഡ ചലച്ചിത്രമേഖലയില്‍ അഭിനയ ദേവതയെന്നാണ് അറിയപ്പെട്ടിരുന്നത്. കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഏഴു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. മറ്റ് നിരവധി അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്