ഡിവൈഎഫ്ഐ മെഗാ ശാസ്ത്ര ക്വിസ്- ചാന്ദ്രയാൻ’ 21 സംഘടിപ്പിച്ചു.

Local News

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “മെഗാ ശാസ്ത്ര ക്വിസ് ” സംഘടിപ്പിച്ചു. മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന തിരുവമ്പാടി ബ്ലോക്ക്‌ തല മത്സരം ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ബോബി ജോസഫ് ക്വിസ്സ് മാസ്റ്റർ ആയി . നദി എ എസ് ഒന്നാം സ്ഥാനവും, ഉണ്ണിമായ രാജൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.DYFI സംസ്ഥാന ജോ. സെക്രട്ടറി വി വസീഫ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ലിൻ്റോ ജോസഫ് എംഎൽഎ, ദീപു പ്രേംനാഥ്‌, ഇ അരുൺ, പ്രജീഷ് എം കെ, ജാഫർ ഷെരീഫ് ,വിപിൻ ബാബു, രനിൽ രാജ്, ജോസഫ് വി സോജൻ,രാധിക ആർ കെ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!