രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം

Web Desk

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ഒന്‍പത് ദിവസം കഴിഞ്ഞപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. പെണ്‍കുട്ടി ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം.

error: Content is protected !!