വീട്ടുലൊരു ഔഷധോദ്യാനം പദ്ധതിയാരംഭിച്ചു

Local News

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ ഔഷധോദ്യാനം നിർമ്മിക്കുന്ന പദ്ധതിയാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ തരം ഔഷധസസ്യങ്ങൾ നൽകുകയും, ഔഷധസസ്യങ്ങളെക്കുറിച്ച് വിവിധ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു. മികച്ച രീതിയിൽ ഔഷദോ ധ്യാനം ഒരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട് .
ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ ഫാ.അനീഷ് കവുങ്ങുംപിള്ളിൽ, പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, ജിന്റോ ജെയിംസ്, വിദ്യാർത്ഥികളായ ആഗ്നസ് മരിയ പോൾ, എൽഹാൻ മാർക്ക് പോൾ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!