നാല് മാസങ്ങള്‍ക്ക് ശേഷം കൊവിഡ് ഏറ്റവും കുറഞ്ഞ നിലയിൽ

Web desk

കൊവിഡ് രോഗബാധ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ. രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്നതിന് ശേഷം 111 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗബാധ കേസുകള്‍ 34000ത്തിലേക്ക് എത്തുന്നത്. അതേസമയം, ആയിരത്തിൽ താഴെയാണ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വളരെയേറെ ആശ്വസകരമാണ്. അതിനൊപ്പം, രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,06,19,932 ആയി ഉയർന്നിരിക്കുകയാണ്. 4,64,357 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 2,97,52,294 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 51,864 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

രാജ്യത്ത് കൊവിഡ് മരണങ്ങളിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങി എന്നത് ആശ്വാസമേകുന്ന കാര്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 553 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏറെ ദിവസങ്ങളിൽ ആയിരത്തിലധികമായിരുന്ന മരണം ഇന്ന് കുറഞ്ഞതും ആശ്വാസകരമാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 4,03,281 ആയി ഉയർന്നു. ഇതുവരെ 35,75,53,612 വാക്സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്.

error: Content is protected !!