
News Desk
ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇന്ന് മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും. എടിഎമ്മില്‍ നിന്ന് നാല് തവണ സൗജന്യമായി പണെ പിന്‍വലിക്കാം. അഞ്ചാം തവണ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഇതിന് പുറമെ, എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും.
“യൂണിയൻ ബാങ്കുമായി ലയിച്ച ആന്ധ്ര ബാങ്കിന്റെയും കോർപ്പറേഷൻ ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് ഇന്നുമുതൽ പുതിയ ചെക്ക് ലീഫുകൾ നൽകിത്തുടങ്ങും. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് അയക്കുന്ന ഓരോ എസ്എംഎസ് സന്ദേശങ്ങൾക്കും 25 പൈസ വെച്ച് ഈടാക്കും. എടിഎമ്മിൽ നിന്ന് പിൻവലിക്കുന്ന പണത്തിന് അധിക ചാർജ് ഈടാക്കാനും ആക്സിസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും.2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്തവരിൽനിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവർക്കാണ് ഇത് ബാധകമാവുക. ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.