
News Desk
സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിങ് നടത്താന്‍ അനുവദിക്കണമെന്നും തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. വ്യാഴാഴ്ച ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സിനിമാ മേഖലയിലെ പ്രതിസന്ധികളെല്ലാം ചര്‍ച്ച ചെയ്യും. കൊവിഡ് സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സിനിമാ മേഖല നേരിടുന്നത്. ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചുകൊണ്ട് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.