പിണറായി വിജയന്റേത് ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ; മറുപടിയുമായി കെ. സുധാകരന്‍

News Desk

പി.ആര്‍.ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയയും ശൈലിയും ഭാവവുമായിരുന്നു പിണറായി വിജയനില്‍ കണ്ടതെന്നും അതേപടി താന്‍ പ്രതികരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.അഭിമുഖത്തിലുള്ള എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ലെന്നും ഓഫ് ദ റെക്കോര്‍ഡില്‍ പറഞ്ഞത് അഭിമുഖത്തില്‍ വന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയെ ചവിട്ടി താഴെയിട്ടെന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. മനോരമയുടെ റിപ്പോര്‍ട്ടര്‍ ആ ചോദ്യം തന്നോട് ചോദിക്കുകയായിരുന്നെന്നും അതേക്കുറിച്ച് പറയാന്‍ താല്പര്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പിലാണ് ഓഫ് ദ റെക്കോര്‍ഡ് ആയി താനത് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ഒരു ചതിവിന്റെ ശൈലിയില്‍ താന്‍ പറഞ്ഞ കാര്യം അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നെന്ന ആരോപണത്തിനും സുധാകരന്‍ മറുപടി പറഞ്ഞു.സ്വന്തം മക്കളെ ഒരു അധോലോകം തട്ടിക്കൊണ്ടുപോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ പരാതി നല്‍കിയില്ലെന്നും സുധാകരന്‍ ചോദിച്ചു.

error: Content is protected !!