ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തോളം

Web Desk

ഡല്‍ഹിയില്‍ അടുത്ത തിങ്കളാഴ്ച വരെ കര്‍ഫ്യു പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അവശ്യ സര്‍വ്വീസുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.

ഇന്നലെ ഡല്‍ഹിയില്‍ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തോളമാണ്. ഡല്‍ഹിയില്‍ ഓക്സിജന്റെ ക്ഷാമം ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.73 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,619 മരണമാണ് ഞായറാഴ്ച സംഭവിച്ചത്. മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 1.78 ലക്ഷമായി ഉയര്‍ന്നു

error: Content is protected !!