നായാട്ടിലെ എട്ടുകാലേ പിമ്പിരായ അപ്പലാളേ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Entertainment Desk

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നായാട്ടിലെ ഗാനം പുറത്തിറങ്ങി. ‘അപ്പലാളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണനാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.
‘പണ്ടത്തെ കൊയ്ത്തു പാട്ടുകൾ പോലെ നല്ല ഈണത്തിൽ കേട്ടിരിക്കാൻ പറ്റുന്ന ഗാനം’ എന്നാണ് പലരും ഈ ഗാനത്തിന്റെ കുറിച്ച അഭിപ്രായപ്പെട്ടിരിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാഹി കബീറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

error: Content is protected !!