
Web Desk
ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണപുരം സ്വദേശി ശ്രീരണ്‍ ദീപ്(36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്‍.ഡി.എയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. പയ്യന്നൂര്‍ എടാട്ടില്‍ താമസിക്കുന്ന 29 കാരിയായ ഗര്‍ഭിണിയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. മാര്‍ച്ച് 29 ന് വൈകിട്ടായിരുന്നു സംഭവം.
ബി.ജെ.പി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരായിരുന്നു വാഹനം ആക്രമിച്ചത്. ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര് ചേര്‍ന്ന് കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. കാറിനകത്ത് ഗര്‍ഭിണിയായ യുവതി ഉണ്ടെന്നറിഞ്ഞുകൊണ്ടുതന്നെയാണ് വാഹനം ആക്രമിച്ചത്. ഇത് പ്രാകൃതവും മലയാളികളുടെ സംസ്കാരത്തിന് യോജിക്കാത്തതുമാണ്.
നുണപ്രചാരണങ്ങള്‍ തകര്‍ന്നതോടെ വ്യാപക ആക്രമണത്തിനുള്ള ആസൂത്രണങ്ങള്‍ നടക്കുകയാണെന്നും ഗര്‍ഭിണിയെ ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ജയരാജന് പറഞ്ഞിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.