ധാക്കയില്‍ മോദി; ലോകത്തെ കൊവിഡ് മുക്തമാക്കാന്‍ മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നു

Web Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജഷോരേശ്വരി കാളി ക്ഷേത്രം സന്ദര്‍ശിച്ച് മോദി. ഈ പുണ്യ ക്ഷേത്രം സന്ദര്‍ശിച്ച് മാ കാളിക്ക് എന്റെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിപ്പിക്കപ്പെടണമെന്ന് ഞാന്‍ അമ്മയോട് പ്രാര്‍ത്ഥിക്കുന്നു,’ സന്ദര്‍ശനത്തിന് ശേഷം മോദി പറഞ്ഞു.

കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിക്കപ്പെടണമെന്ന് മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

62,258 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1.19 കോടി കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 291 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടോ മൊത്തം മരണസംഖ്യ 1,61,240 ആയി.

error: Content is protected !!