ഭക്ഷണത്തിൽ പുഴു; അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികൾ ആശുപത്രിയിൽ,ഹോട്ടൽ അടപ്പിച്ചു

WebDesk

വാഗമണ്ണിൽ ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടിലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.
കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾക്കാണ് പുഴുവിന്റെ ഭാഗം കിട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പും ഏലപ്പാറ പഞ്ചായത്തും ചേർന്ന ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്.

error: Content is protected !!