മുക്കത്ത് വിളയിൽ ഫസീലയെ അനുസ്മരിച്ചു

newsdesk

മുക്കം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് തനിമ മുക്കം ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഗായകൻ സി. വി. എ. കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു.എസ്.കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞാലി, റിയാസ് കക്കാട്, ദാമോദരൻ കോഴഞ്ചേരി, കെ.വി. ജബ്ബാർ , ഇ. എൻ. നദീറ, ഷിനോജ് ഉദ്യാനം, സി. കെ. അബൂബക്കർ , പി. കെ. ഖാദർ, അമീൻ ജൗഹർ, സലീം വലിയപറമ്പ് എന്നിവർ അനുസ്മരണ ഭാഷണം നടത്തി.സൈഫു റഷീദ് സ്വാഗതവും ടി. കെ. ജുമാൻ നന്ദിയും പറഞ്ഞു.

error: Content is protected !!