
WebDesk
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവ് നിന്നെത്തിയ അഭിനവ്, അശ്വന്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെട്ട അഞ്ചംഗ സംഘം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരുന്നു. കോഴിക്കോട് മാങ്കാവ് നിന്നും എത്തിയ പതിനാലംഗ സംഘത്തിലെ കുട്ടികളായിരുന്നു ഇവർ. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരായ സണ്ണി, ജിജോ വർഗീസ് എന്നിവർ മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി. അഭിനവിനെയും അശ്വന്ത് കൃഷ്ണയെയും വെള്ളത്തിൽ നിന്നും പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ്.