കോടഞ്ചേരിയിൽ ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ.

newsdesk

കോടഞ്ചേരി: പാത്തിപ്പാറ ആദിവാസി കോളനിയിലെ ജംബൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോധമില്ലെന്ന് ബോധ്യപ്പെട്ടത്. തുടർന്ന്  പോലീസിൻ്റെയും, ട്രൈബൽ പ്രമോട്ടറുടെയും, കോളനി നിവാസികളുടെയും സഹായത്തോടെ രാവിലെ 6.30 ഓടെ താമരശ്ശേരി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .

error: Content is protected !!