മൂന്നാറില്‍ കൊടുംതണുപ്പും മഞ്ഞ് വീഴ്ചയും തുടരുന്നു; ടൂറിസത്തിന് നേട്ടം, തേയിലയ്ക്ക് ഭീഷണി……

WebDesk

തെക്കിന്‍ കശ്മീരെന്നാണ് മൂന്നാറിനെ അറിയപ്പെടുന്നത്. മഞ്ഞു വീഴുന്ന താഴ്വാരം. ഇത്തവണ വലിയ തണുപ്പാണ് മൂന്നാറില്‍. ജനുവരിതൊട്ട് പല ദിവസങ്ങളിലും മൈനസ് തൊടുന്ന അവസ്ഥ. കുളിരേറിയ ഈ കാലാവസ്ഥ അനുഭവിക്കാന്‍ മറുനാടുകളില്‍നിന്നുവരെ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്.

മഞ്ഞുവീണ ദിനം

നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ എട്ടുവരെ മൂന്നാറിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പൊടുന്നനെ മൈനസ് രണ്ടിലേക്ക് താഴ്ന്നതോടെ മൂന്നാറില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു. ചെണ്ടുവരയിലാണ് ആദ്യമായി മഞ്ഞുവീണത്. ചൊവ്വാഴ്ച താപനില വീണ്ടും താഴ്ന്ന് മൈനസ് മൂന്ന് ഡിഗ്രിയില്‍ എത്തി. അതോടെ കന്നിമല, പെരിയവര, ദേവികുളം, ലാക്കാട്, ഒ.ഡി.കെ, പാമ്പാടുംചോല എന്നിവിടങ്ങളിലെല്ലാം വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി.

error: Content is protected !!