
newsdesk
തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം രണ്ടുമണിക്കൂർ കൂടി നീട്ടാൻ എക്സൈസ് വകുപ്പിന്റെ ശുപാർശ. ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ മദ്യം ബാറുകളിൽ വിളമ്പാം. ബിയർ-വൈൻ പാർലറുകൾക്കും 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. സംസ്ഥാനത്തെ 884 ബാറുകളാണുള്ളത്. അതേസമയം, ക്ലബ്ബുകൾക്ക് ഇളവില്ല.
പഞ്ചനക്ഷത്രബാറുകളിൽ പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതി നൽകി. വർഷം അഞ്ചുലക്ഷം രൂപ അടയ്ക്കുന്നവർക്ക് ഇതിന് പ്രത്യേകാനുമതി ലഭിക്കും. എന്നാൽ, അടുത്തദിവസം ഡ്രൈഡേ ആണെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാനാകില്ല. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ഇതാണ് കൂട്ടുന്നത്.