“ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക” ; ശ്രദ്ധേയമായി തോട്ടുമുക്കം ഗവ. യു പി സ്കൂൾ മെഗാ മെഡിക്കൽ ക്യാമ്പ്

WebDesk

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ കെഎംസിടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടുകൂടി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവ കേരള കർമ്മ പദ്ധതി ആർദ്രം സെക്കൻഡ് ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങൾ ഇല്ലാത്ത ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് വൈ പ്പി അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, കെഎംസിടി മെഡിക്കൽ കോളേജ് പി ആർ ഒ അശ്വതി വി സി, എസ് എം സി ചെയർമാൻ ബാബു കെ, എസ് ആർ ജി കൺവീനർ ഷാഹുൽഹമീദ് കെ പി എന്നിവർ സംസാരിച്ചു.
ജനറൽ മെഡിസിൻ, ഒഫ്താൾമോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓർത്തോപാടിക്സ് വിഭാഗങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.100 കണക്കിന് ആളുകൾ ക്യാമ്പിൽ പങ്കാളികളായി.

error: Content is protected !!