വടക്കൻ മലബാറിൻ്റെ പോരാട്ടങ്ങളുടെയും അതിജീവനത്തിൻ്റെയും കഥ പറഞ്ഞ് എം വി ജനാർദനൻ എഴുതിയ നോവൽ പെരുമലയൻ മെയ് മൂന്നിന് പ്രകാശനം ചെയ്യും

WebDesk

വടക്കൻ മലബാറിലെ അടിച്ചമർത്തപ്പെട്ടവൻ്റെ പോരാട്ടങ്ങളുടെയും പ്രതികാരത്തിൻ്റെയും പ്രതീകമായി ,തീതുപ്പുന്ന കണ്ണുകളോടെ നിറഞ്ഞാടിയ ഒട്ടേറെതെയ്യങ്ങളിലൂടെ ഒരു കാലഘട്ടത്തെ തീവ്രമായി അവതരിപ്പിക്കുന്ന പെരുമലയൻ എന്ന നോവലിൻ്റെ പ്രകാശനം മെയ് 3 ന് മഞ്ചേരിയിൽ പ്രൌഡമായ ചടങ്ങിൽ നടക്കും . പയ്യന്നൂർ മാതമംഗലം സ്വദേശിയും, ഇപ്പോൾ മലപ്പുറം ജില്ലയിലെമഞ്ചേരിരിയിൽ താമസക്കാരനുമായ എം വി ജനാർദനനാണ് കണ്ണൂരിൻ്റെ ജീവിത പരിസരങ്ങളെ കൃത്യമായി സംവദിക്കുന്ന നോവൽ രചിച്ചിരിക്കുന്നത്
വടക്കൻ മലബാറിൻ്റെ നാടൻ ഭാഷാശൈലിയിലാണ് പൂർണ്ണമായും നോവൽ പുരോഗമിക്കുന്നത് .വാഗ്മിയും ,നാട്ടു ചികിത്സകനുമായ എം വി ജനാർദ്ദനൻ ദീർഘകാലം നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഓരോ കഥാതന്തുവും രൂപപെടുത്തി എടുത്തിരിക്കുന്നത് . ഇരുപത്തി അഞ്ച് അദ്ധ്യായങ്ങളുള്ള ഈ നോവലിന് എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ കെ.ഇ.എൻ കുഞ്ഞഹമ്മദാണ് പുസതകത്തിൻ്റെ അവതാരിക എഴുതിയത്. ചിന്ത പബ്ലിക്കേഷൻസ് ആണ് പ്രസാധകർ .പെരുമലയൻ നോവലിൻ്റെ പ്രകാശനം മെയ് മൂന്നിന് വൈകിട്ട് 4 മണിക്ക് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രമുഖ സിനിമാ താരം ഇന്ദ്രൻസിന് കൈമാറി പ്രകാശനം ചെയ്യും. എഴുത്തുകാരായ വി.ആർ സുധീഷ് ,കരിവെള്ളൂർ മുരളി ,കെ ഇ എൻ ,പ്രൊഫസർ കാനാ എം സുരേഷ് ,ടി.കെ ഹംസ ,എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ , തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.പരിപാടി വിജയിപ്പിക്കുന്നതിനായി മഞ്ചേരി കോവിലകം കുണ്ടിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.
ഇ.എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു നഗരസഭാ കൗൺസിലർ പി.സുനിത അദ്യക്ഷയായിരുന്നു .101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. അസൈൻ കാരാട് ശ്രീവിദ്യ സജിത ‘വി.ശിവകുമാർ എന്നിവർ സംസാരിച്ചു. ബിനോയ് എ.കെ സ്വാഗതവും കെ സി കൃഷ്ണൻ നന്ദിയും പറഞ്ഞു

error: Content is protected !!