താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മയക്കുമരുന്ന് മൊത്ത വ്യാപാരി അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ്(45) ആണ് പിടിയിലായത്. 152 ഗ്രാം എം ഡി എം എ യുമായുമായാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് മൊത്ത വ്യാപാരിയാണ് പ്രതി. താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം നൗഷാദിനെ പിടികൂചിയത്.

അടിവാരത്ത് മിഠായി ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ് പിടിയിലായത്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് മൊത്ത വ്യാപാരം നടത്തിയിരുന്നത്.

error: Content is protected !!