സിക്ക വയറസ്; ആശങ്ക വേണ്ടെന്ന് കോഴിക്കോട് ഡി എം ഒ ഉമ്മർ ഫാറൂഖ്

Web Desk

കോഴിക്കോട് ജില്ലയിൽ സിക്ക വയറസ് ബാധ സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ചേവായൂർ സ്വദേശിനിയായ 29 കാരിക്കാണ് ഫലം പോസിറ്റീവ് ആയത് .യുവതിയ്ക്ക് ബംഗളൂരുവിൽ നിന്നാണ് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പനിയും വയറുവേദനയേയും തുടർന്ന് ബംഗളൂരുവിലെ ചികിത്സയിൽ അസുഖം ഭേദമാവത്തിനാലാണ് കോഴിക്കോട് എത്തിയത്. ഈ മാസം 17 ന് ആശുപത്രിയിൽ നിന്ന് യുവതി ഡിസ്ചാർജ് ആയി.നിരീക്ഷണ സമയം കഴിഞ്ഞ് യുവതി ഇപ്പോൾ വീട്ടിലാണ്.

രോഗം ബാധിച്ച ആൾക്ക് 1 മണിക്കൂർ കോണ്ടാക്ട് ആണ് കോഴിക്കോട് ഉണ്ടായിരുന്നത്.മറ്റ് സ്ഥലങ്ങളിലൊന്നും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസമാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അതേസമയം നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ,കൊതുകുകടി ഏൽക്കാതിരിക്കുകയും ജില്ലയിൽ കൊതുകുനിവാരണ പ്രവർത്തനം വ്യാപകമാക്കുകയുമാണ് വേണ്ടതെന്നും കോഴിക്കോട് ഡി എം ഒ ഉമ്മർ ഫാറൂഖ് പറഞ്ഞു.

error: Content is protected !!