
WebDesk
ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം.കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എ എ അസീസ് തെരഞ്ഞെടുക്കപ്പെട്ടത്. മാസങ്ങള്‍ക്കുള്ളിലാണ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്‍പ് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലും പിന്നീട് നടന്ന കൊല്ലം ജില്ലാകമ്മിറ്റിയിലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സ്ഥാനമൊഴിയുമെന്ന സൂചന എ എ അസീസ് നല്‍കിയിരുന്നു. 2014ല്‍ ആര്‍എസ്പിയുമായി ലയിക്കുന്ന കാലത്ത് ആര്‍എസ്പിബിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബി ജോണ്‍. സംസ്ഥാന സമ്മേളന കാലത്ത് തന്നെ ഷിബുവിന്റെ പേര് ഉന്നയിച്ചിരുന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.