കുന്ദമംഗലത്തും വരുന്നു സ്ത്രീകൾക്ക് താമസിക്കാനായി ഷി ലോഡ്ജ്

കുന്ദമംഗലം : ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റും തൊട്ടടുത്തായി എൻ.ഐ.ടിയും സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് സ്ത്രീകൾക്ക് താമസിക്കാനായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. കുന്ദമംഗലം സിവിൽ സ്‌റ്റേഷന് മുൻവഷത്ത് നിർമ്മിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് ഷീ ലോഡ്ജിൻ്റെ പണി പുരോഗമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ 75 ലക്ഷം രൂപയോളം ഉപയോഗപ്പെടുത്തിയാണ് കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചത്. ആവശ്യമുള്ള ഫർണ്ണിച്ചറുകൾക്കും അനുബന്ധ പദ്ധതികൾക്കും വേണ്ടി 38 ലക്ഷം രൂപ ഇപ്പോൾ വകയിരുത്തിയിട്ടുണ്ട് പണി പൂർത്തിയാക്ക് ഉടൻ തന്നെ ഷി ലോഡ്ജ് തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി പറഞ്ഞു. ലോഡ്ജിൽ സെക്യൂരിറ്റി അടക്കമുള്ള ജീവനക്കാർ സ്ത്രീകൾ തന്നെയായിരിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലായിരിക്കും ഷി ലോഡ്ജിൻ്റെ പ്രവർത്തനം.

സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനുമൊക്കെ കഴിയുക എന്നത് വളരെ പ്രധാനമാണ്. കുന്ദമംഗലത്ത് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കായുമെത്തുന്ന സ്ത്രീകൾക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഷി ലോഡ്ജ് പ്രവർത്തനമാരംഭിക്കുന്നതോടെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി പറഞ്ഞു.

error: Content is protected !!