
Local News
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരംസെക്രട്ടറിയേറ്റിനു മുമ്പിൽ റേഷൻ വ്യാപാരികൾ നടത്തുന്ന റിലേ സത്യാഗ്രഹ സമരം 12 ദിവസം പിന്നിട്ടു. പന്ത്രണ്ടാം ദിവസം കോഴിക്കോട് ജില്ലയിലെ റേഷൻ വ്യാപാരികളാണ് സമരത്തിന് നേത്വത്വം നൽകിയത്. 11 മാസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിന്റെ കമ്മിഷൻ തുക അനുവദിക്കുക, കോവിഡ് ബാധിച്ച് മരണപ്പെട്ട 60 റേഷൻ വ്യാപാരികളുടെയും സെയിൽസ്മാന്റെയും കൂടുബത്തിനും ധനസഹായം നൽകുക, അവരുടെ ആശ്രീതർക്ക് റേഷൻ കടകൾ അനുവദിക്കുക, റിലേ സമര പരിപാടി ചർച്ചയിലുടെ പരിഹരിക്കാൻ മുഖ്യമന്തി അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്.
സമരം മണ്ണാർക്കാട് എം എൽ എ എൻ ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. വി.കെ മുകുന്ദൻ അധ്യക്ഷനായി.
പെരുന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം ബി.ജെ പി ജില്ല പ്രസിഡണ്ട് വി വി രാജേഷ്, റേഷൻ വ്യാപാരികളുടെ സംസ്ഥാന ജന: സിക്രട്ടറി ടി മുഹമ്മദാലി , സംസ്ഥാന ട്രഷറർ അബുഹാജി, കെ.പി അഷറഫ്,മോഹനൻ പിള്ള പി.പവിത്രൻ,പുതുക്കോട് രവിന്ദ്രൻ , കെ.പി ബാബു ,എം പി. സുനിൽകുമാർ ,സുരേഷ്കറ്റോട് പി അരവിന്ദൻ മുട്ടത്തറ ഗോപൻ, ഇ.ശ്രീജൻ, ഷാജികുമാർ ,ജി.ശശിധരൻ, എന്നിവർ സംസാരിച്ചു.