
newsdesk
പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളൂ അത് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്ന് സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമെല്ലാം അത് അങ്ങനെയാണെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക്കിനെ തിരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ പ്രസ്താവന. അതേസമയം പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സിപിഎം കാണുന്നത് വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമെന്ന നിലയില്ല. ആശയധാരകള്‍ തമ്മിലുള്ള പോരാട്ടമായാണ്. അതില്‍ ജനത്തിന് ഹിതകരമായത് തെരഞ്ഞെടുക്കും. 2016ന് ശേഷം ഇടതുമുന്നണിയുടെ രാഷ്ട്രീയമുന്നേറ്റം കണക്കിലെടുത്താണ് പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് അനൂകൂലമായ സാഹചര്യമുണ്ടെന്ന് പറയുന്നത്. അത് പഞ്ചായത്ത്, നിയസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളനെ ഉളളൂ. അത് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും എല്ലാം ഒരുപോലെ തന്നെ . ആ പുണ്യാളന്റെ പേര് വിശുദ്ധ ഗീവര്‍ഗീസ് എന്നാണ്. മറിച്ചൊരു അഭിപ്രായം നിങ്ങള്‍ക്കുണ്ടോ? കോണ്‍ഗ്രസുകാര്‍ക്കോ, മറ്റാര്‍ക്കെങ്കിലും ഉണ്ടോയെന്നും ജെയ്ക് ചോദിച്ചു.
വ്യക്തിപരമായ പരാമശങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല. മണ്ഡലത്തില്‍ കഴിഞ്ഞ 53 വര്‍ഷം നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് ജനം വിലയിരുത്തുകയെന്നും ജെയ്ക് പറഞ്ഞു. കഴിഞ്ഞ രണ്ട് തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചതും ജെയ്ക്ക് തന്നെയായിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുവരെ ശക്തമായ പേരുകളൊന്നും ഉയര്‍ന്നുവന്നിട്ടില്ല. ചാണ്ടി ഉമ്മനും, ജെയ്ക്ക് സി തോമസിനൊപ്പം എന്‍ഡിഎയും യുവ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനാവും ശ്രമിക്കുക.