
newsdesk
മുക്കം : പൂളക്കോട് യങ്മെൻസ് ക്ലബ്ബിന്റെ ഒരു വർഷം നീണ്ടുനിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച ഫൈവ്സ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് എഫ്. സി വെള്ളലശ്ശേരി ജേതാക്കളായി ഫൈറ്റേർസ് എഫ് സി കൊടിയത്തൂരിനെയാണ് പരാജയപ്പെടുത്തിയത് . വിജയികൾക്ക് കരിങ്ങം പുറത്ത് രാമുട്ടി മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും അൻപതിനായിരം രൂപയും റണ്ണേഴ്സ് അപ്പിന് പാറക്കൽ ഭാസ്കരൻ മെമ്മോറിയൽ ട്രോഫിയും ഇരുപത്തിഅയ്യായിരം രൂപയും സമ്മാനിച്ചു.
ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ കേരളത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിന്റെ ഔപചാരിക ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി. കെ. മുരളീധരൻ നിർവഹിച്ചു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ, അനില ശ്രീധരൻ എന്നിവർ പങ്കെടുത്തു.ഗോപാലൻ കരിങ്ങംപുറത്ത്, പ്രകാശിനി ഭാസ്കരൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ദിവാകരൻ അമ്മാംകുഴിയിൽ, ബിജോയ് രാജ്, ജയദാസൻ കോതങ്ങൽ, സുരേഷ് പണിക്കർ, ബിനോയ് രാജ്, രാജൻ. പി. കെ., രാജേഷ്. പി, വത്സൻ. കെ. ടി., രതീഷ്, രവീന്ദ്രൻ. കെ,അനുലാൽ,കൃഷ്ണൻ തറമണ്ണിൽ,മനോജ്,സുജിത്,എന്നിവർ നേതൃത്വം നൽകി.ഇതോടൊപ്പം തന്നെ 20ആംതിയ്യതി ശനിയാഴ്ച പഞ്ചായത്ത് തല ഫ്ലഡ് ലൈറ്റ് വെറ്റെർനെർസ് ഫുട്ബോൾ ടൂർണമെന്റ് ഉം നടന്നു. ടോട്ടോസ്പോർട്സ് കട്ടാങ്ങൽ ജീനിയസ് ക്വാട്ടറിനെ പരാജയപ്പെടുത്തി ജേതാക്കളായി.ഇതൊടാനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും ചാത്തമംഗലം പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ ഡിസംബർ 27 ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ നടത്തപ്പെടുന്നതാണ്.