
WebDesk
വനത്തിനുള്ളില്‍ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചാണ് യുവാവ് കാട്ടാനയുടെ സമീപമെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികളാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന പിന്തിരിയുകയായിരുന്നു. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത വനം വകുപ്പ് 4000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്.