ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു

Web Desk

തൃശ്ശൂര്‍ കേച്ചേരിയ്ക്ക് സമീപം ചൂണ്ടലില്‍ വീട്ടുവരാന്തയില്‍ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. അനയ്ഘയാണ് മരിച്ചത്. രാവിലെ എട്ടോടെയായിരുന്നു സംഭവം.

വീടിന്റെ പുറകിലെ വരാന്തയിലിരുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. തലകീഴായി ബക്കറ്റില്‍ വീണ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് എത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.

error: Content is protected !!