ന്യൂ ചാത്തപറമ്പ് റോഡ് കോൺക്രീറ്റ് പൂർത്തീകരിച്ച് നാട്ടുകാർക്കായി തുറന്ന് കൊടുത്തു

Local News

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ന്യൂ ചാത്തപറമ്പ് റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഫണ്ടായ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് 62 മീറ്റർ റോഡ് 10 അടി വീതിയിൽ കോൺക്രീറ്റ് ചെയ്തത്. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് നിർവഹിച്ചു. പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ,
സി പി സൈഫുദ്ദീൻ, ത്യാഗരാജൻ, ഗഫൂർ മാസ്റ്റർ,സി പി ജാഷിദ്, ബഷീർ കണ്ണേഞ്ചരി, അബ്ദുൽ സലാം,സാജിദ് കുണ്ടുകൂളി, പുതുക്കുടി ആയിഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കാണ് യാത്രാ സൗകര്യമായത്

error: Content is protected !!